സ്വിച്ചുകളോ മുൻ ക്യാമറയോ ഉപയോഗിച്ച് നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ നിയന്ത്രിക്കുക. ഇനങ്ങൾ തിരഞ്ഞെടുക്കാനും സ്‌ക്രോൾ ചെയ്യാനും ടെക്‌സ്‌റ്റ് ഉൾപ്പെടുത്താനും മറ്റും നിങ്ങൾക്ക് സ്വിച്ചുകൾ ഉപയോഗിക്കാം.
ടച്ച്‌സ്‌ക്രീനിന് പകരം ഒന്നോ അതിലധികമോ സ്വിച്ചുകൾ ഉപയോഗിച്ച് നിങ്ങളുടെ Android ഉപകരണവുമായി സംവദിക്കാൻ 'സ്വിച്ച് ആക്‌സസ്' നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉപകരണവുമായി നേരിട്ട് സംവദിക്കാൻ കഴിയുന്നില്ലെങ്കിൽ 'സ്വിച്ച് ആക്‌സസ്' സഹായകരമാണ്.
ആരംഭിക്കാൻ:
1. ഉപകരണത്തിന്റെ Settings ആപ്പ് തുറക്കുക.
2. ഉപയോഗസഹായി > സ്വിച്ച് ആക്‌സസ് എന്നിങ്ങനെ ടാപ്പ് ചെയ്യുക.
സ്വിച്ച് സജ്ജീകരിക്കുക
സ്വിച്ച് ആക്‌സസ് നിങ്ങളുടെ സ്ക്രീനിലെ ഇനങ്ങൾ സ്‌കാൻ ചെയ്യുകയും നിങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ഓരോ ഇനവും ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് ഏതാനും സ്വിച്ച് തരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാനാകും:
ഫിസിക്കൽ സ്വിച്ചുകൾ
• ബട്ടണുകൾ അല്ലെങ്കിൽ കീബോർഡുകൾ പോലുള്ള, USB അല്ലെങ്കിൽ Bluetooth സ്വിച്ചുകൾ
• ശബ്‌ദ ബട്ടണുകൾ പോലുള്ള, ഉപകരണത്തിലെ സ്വിച്ചുകൾ
ക്യാമറ സ്വിച്ചുകൾ
• നിങ്ങളുടെ വായ തുറക്കുക, ചിരിക്കുക അല്ലെങ്കിൽ പുരികങ്ങൾ ഉയർത്തുക
• ഇടത്തോട്ടോ വലത്തോട്ടോ മുകളിലേക്കോ നോക്കുക
നിങ്ങളുടെ ഉപകരണം സ്‌കാൻ ചെയ്യുക
ഒരു സ്വിച്ച് സജ്ജീകരിച്ച ശേഷം, നിങ്ങൾക്ക് സ്‌കാൻ ചെയ്യാനും സ്‌ക്രീനിലെ കാര്യങ്ങളുമായി ഇടപഴകാനും കഴിയും.
• ലീനിയർ സ്‌കാനിംഗ്: ഒരു സമയം ഒരു ഇനം മാത്രം സ്‌കാൻ ചെയ്യുന്നു.
• വരി-കോളം സ്‌കാനിംഗ്: ഒരു സമയം ഒരു വരി മാത്രം സ്‌കാൻ ചെയ്യുന്നു. ഒരു വരി തിരഞ്ഞെടുത്ത ശേഷം, ആ ലിസ്റ്റിലെ ഇനങ്ങളിലൂടെ നീങ്ങുന്നു.
• പോയിന്റ് സ്‌കാനിംഗ്: തിരശ്ചീനവും ലംബവുമായ ഒരു നിർദ്ദിഷ്ട സ്ഥാനം തിരഞ്ഞെടുക്കുന്നതിന് ചലിക്കുന്ന രേഖകൾ ഉപയോഗിക്കുക, തുടർന്ന് "തിരഞ്ഞെടുക്കുക" അമർത്തുക.
• ഗ്രൂപ്പ് തിരഞ്ഞെടുക്കൽ: വ്യത്യസ്‌ത വർണ്ണ ഗ്രൂപ്പിംഗുകളിലേക്ക് സ്വിച്ചുകൾ അസൈൻ ചെയ്യുക. സ്‌ക്രീനിലെ എല്ലാ ഇനങ്ങൾക്കും നിറം അസൈൻ ചെയ്യും. നിങ്ങൾക്ക് വേണ്ട ഇനത്തിന് ചുറ്റുമുള്ള നിറത്തെ പ്രതിനിധീകരിക്കുന്ന സ്വിച്ച് അമർത്തുക. നിങ്ങൾക്ക് വേണ്ടതിൽ എത്തുന്നത് വരെ ഗ്രൂപ്പിന്റെ വലുപ്പം കുറച്ചുകൊണ്ടുവരിക.
മെനുകൾ ഉപയോഗിക്കുക
ഒരു എലമെന്റ് തിരഞ്ഞെടുക്കുമ്പോൾ, തിരഞ്ഞെടുക്കുക, സ്ക്രോൾ ചെയ്യുക, പകർത്തുക, ഒട്ടിക്കുക എന്നിവയും മറ്റും പോലുള്ള ലഭ്യമായ ഇടപെടലുകളുള്ള ഒരു മെനു നിങ്ങൾ കാണും.
ഉപകരണത്തിൽ മുഴുവൻ നീങ്ങാൻ നിങ്ങളെ സഹായിക്കുന്നതിന് സ്ക്രീനിന്റെ മുകളിൽ ഒരു മെനുവും ഉണ്ടാകും. ഉദാഹരണത്തിന്, നിങ്ങൾക്ക് അറിയിപ്പുകൾ തുറക്കാനും ഹോം സ്‌ക്രീനിലേക്ക് പോകാനും ശബ്‌ദം മാറ്റാനും മറ്റും കഴിയും.
ക്യാമറ സ്വിച്ചുകൾ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുക
മുഖ ജെസ്ച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നാവിഗേറ്റ് ചെയ്യാൻ ക്യാമറ സ്വിച്ചുകൾ ഉപയോഗിക്കാം. നിങ്ങളുടെ ഫോണിന്റെ മുൻ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ ആപ്പുകൾ ബ്രൗസ് ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുക.
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഓരോ ജെസ്‌ച്ചറിന്റെയും സെൻസിറ്റിവിറ്റിയും ദൈർഘ്യവും നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാനും കഴിയും.
കുറുക്കുവഴികൾ റെക്കോർഡ് ചെയ്യുക
ഒരു സ്വിച്ചിലേക്ക് അസൈൻ ചെയ്യാവുന്നതോ മെനുവിൽ നിന്ന് ആരംഭിക്കാവുന്നതോ ആയ ടച്ച് ജെസ്ച്ചറുകൾ നിങ്ങൾക്ക് റെക്കോർഡ് ചെയ്യാം. ടച്ച് ജെസ്ച്ചറുകളിൽ പിഞ്ച് ചെയ്യൽ, സൂം ചെയ്യൽ, സ്ക്രോൾ ചെയ്യൽ, സ്വൈപ്പ് ചെയ്യൽ, ഡബിൾ ടാപ്പ് ചെയ്യൽ എന്നിവയും മറ്റും ഉൾപ്പെടാം. ശേഷം നിങ്ങൾക്ക് പതിവായി ചെയ്യുന്ന അല്ലെങ്കിൽ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒരൊറ്റ സ്വിച്ച് ഉപയോഗിച്ച് ആരംഭിക്കാൻ കഴിയും, ഉദാഹരണത്തിന്, ഒരു ഇ-ബുക്കിന്റെ രണ്ട് പേജുകൾ മറിക്കാൻ ഇടത്തേക്ക് രണ്ട് തവണ സ്വൈപ്പ് ചെയ്യുന്ന ഒരു ജെസ്ച്ചർ റെക്കോർഡ് ചെയ്യാനാകും.
അനുമതികൾ സംബന്ധിച്ച അറിയിപ്പ്
• ഉപയോഗസഹായി സേവനം: ഈ ആപ്പ് ഒരു ഉപയോഗസഹായി സേവനമായതിനാൽ നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിൻഡോ ഉള്ളടക്കം വീണ്ടെടുക്കാനും നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റ് നിരീക്ഷിക്കാനും ഇതിന് കഴിയും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഓഗ 21